Manampole Mangalyam Starting December 28


പോസിറ്റീവ് ആയിട്ടുള്ള കഥകൾ കാണിക്കാൻ സാധിച്ചാൽ അത് തീർച്ചയായും ആളുകളിൽ പോസിറ്റീവായ ഒരു കാഴ്ചപ്പാട് ഉണ്ടാക്കിയെടുക്കാൻ സഹായിക്കും! ഗായിക സിതാരയുമായുള്ള അഭിമുഖം

മലയാളികളുടെ പ്രിയ ഗായികയാണ് സിതാര. പാടിപ്പാട്ടുകളൊക്കയും ഹിറ്റാക്കിയ ഗായിക. എവിടെയും സൗമ്യ സാന്നിധ്യമാണ് സിതാര. സീ കേരളത്തിലെ പുതിയ സീരിയൽ ആയ ‘മനം പോലെ മംഗല്യത്തിനായി ശീർഷക ഗാനം പാടിയത് സിതാരയാണ്. അതിന്റെ പശ്ചാത്തലത്തിൽ നമ്മോട് മനസ്സ് തുറക്കുകയാണ് സിതാര ഈ അഭിമുഖത്തിൽ.

‘മനം പോലെ മംഗല്യം’ എന്ന് കേൾക്കുമ്പോൾ എന്താണ് മനസ്സിലേക്ക് വരുന്നത്?

 എല്ലാവർക്കും സന്തോഷമായിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിനു അവസരങ്ങളുമുണ്ടാകണം .അതിനു പ്രായപരിധിയുമില്ല. ഈയിടെ ഒരു  മകൾ വിധവയായ അമ്മക്ക് വേണ്ടി വിവാഹ ആലോചനകൾ ക്ഷണിക്കുന്ന ഒരു വാർത്ത കണ്ടിരുന്നു .ഇതേ പോലെയുള്ള നല്ല മാറ്റങ്ങൾ ഇനിയും ഉണ്ടാകണം. പല സ്ത്രീകളും ഭർത്താവിന്റെയും മക്കളുടെയും ജീവിതം ശ്രദ്ധിക്കുന്നതിനിടയിൽ സ്വന്തം ജീവിതവും, ഇഷ്ടങ്ങളും മറന്നു പോകാറുണ്ട്. പ്രത്യേകിച്ചും മുൻപത്തെ കാലഘട്ടത്തിലാണ് ഇത് കൂടുതലായും കണ്ടിരുന്നത്. എന്നാൽ മക്കൾക്ക് തിരിച്ചു അവരെ സഹായിക്കാനും സന്തോഷിപ്പിക്കാനും സാധിച്ചാൽ അത് വലിയൊരു കാര്യം തന്നെയാണ്.

‘മനം പോലെ മംഗല്യം ‘ നായിക സ്വാസികയേക്കുറിച്ച്?

സ്വാസികയുമായി നേരിട്ട് പരിചയം ഇല്ലെങ്കിലും ഞങ്ങൾ ഒരുമിച്ച് ഒരുപാട് വേദികളിൽ പങ്കെടുത്തിട്ടുണ്ട്. നമ്മുക് വളരെ അഭിമാനമായ  സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ പുരസ്‌കാര ജേതാവ് കൂടിയായ സ്വാസികക്ക് ഭാവിയിൽ എല്ലാ നന്മകളും ആത്മാർത്ഥമായി ആശംസിക്കുന്നു.

 മനം പോലെ മംഗല്യം ശീർഷക ഗാനം സംഗീത സംവിധാനം ചെയ്ത രഞ്ജിനൊപ്പം ഉള്ള അനുഭവം?

 ഒരു ഗായിക എന്ന നിലയിൽ രഞ്ജിനൊപ്പം ഒരുപാട് വർഷത്തെ പരിചയമാണുള്ളത്. ഇപ്പൊ രഞ്ജിൻറെ സംവിധാനത്തിൽ ഒരുപാട് ഹിറ്റ് പാട്ടുകൾ പുറത്തു വരുന്നുണ്ട്. അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്യാൻ പറ്റുന്നതിൽ ഒരുപാട് സന്തോഷമുണ്ട് ഇനി വരാനിരിക്കുന്ന കാണെ കാണെ എന്ന സിനിമയിലെ ഗാനമാണ് രഞ്ജിന്റെ സംഗീത സംവിധാനത്തിലെ ഞാൻ ആലപിച്ച ഏറ്റവും പുതിയ ഗാനം. ‘മനം പോലെ മംഗല്യത്തിലെ’ ഗാനം അതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.

സീ കേരളം കുടുംബത്തോടൊപ്പം ഉള്ള നിമിഷങ്ങളെക്കുറിച്ച്?

സീ കേരളം എനിക്ക് കുടുംബം പോലെ തന്നെയാണ്. നല്ല അനുഭവങ്ങളും ഓർമകളും മാത്രമേ ഇത് വരെയും ഉണ്ടായിട്ടുള്ളൂ അത് കൊണ്ട് തന്നെ ഇവിടേക്ക് തിരിച്ച് വരുന്നത് സന്തോഷം തന്നെയാണ്

 സമൂഹത്തിൽ മാധ്യമങ്ങൾക്കുളള സ്വാധീനത്തെക്കുറിച്ച്?

 തീർച്ചയായും മാധ്യമങ്ങൾ നമ്മുടെ ചിന്തകളെ സ്വാധീനിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. കൂടാതെ സീരിയലുകൾ  കാണണോ വേണ്ടയോ എന്നുള്ള  ചർച്ചകൾ  നടക്കുന്ന ഈ സമയത്തു വീട്ടമ്മമാർക്കുള്ള പ്രധാനവിനോദം എന്ന നിലയിലും സീരിയലുകളിലൂടെ നമ്മുക്ക് ചെയ്യാവുന്ന ഒരു കാര്യം എന്തെന്നാൽ പോസിറ്റീവ് ആയിട്ടുള്ള കഥകൾ കാണിക്കാൻ സാധിച്ചാൽ അത് തീർച്ചയായും ആളുകളിൽ പോസിറ്റീവായ ഒരു കാഴ്ചപ്പാട് ഉണ്ടാക്കിയെടുക്കാൻ സഹായിക്കും.

പ്രണയത്തിനു പ്രായപരിധിയുണ്ടോ?

ഉറപ്പായിട്ടും ഏത് പ്രായത്തിലും പ്രണയം സംഭവിക്കാം. പ്രണയത്തിനെ മനസ്സിലാക്കുന്ന ഒരു പ്രായം ഉണ്ടല്ലോ, അതിനു  ശേഷം ഏത് പ്രായത്തിലും അത് സംഭവിക്കാം.

വരാനിരിക്കുന്ന പ്രൊജെക്ടുകളെപ്പറ്റി?

എന്റെ സംഗീത ബാൻഡായ പ്രൊജക്റ്റ് മലബാറിക്കസിന്റെ “ഇവിടം” എന്നൊരു ആൽബം വരുന്നുണ്ട് കൂടാതെ പാടിവെച്ച കുറച്ചു സിനിമാപ്പാട്ടുകളുമുണ്ട്. ഇനി വരാനിരിക്കുന്നത് മനം പോലെ മംഗല്യത്തിന്റെ ശീർഷകഗാനമാണ്.  ഡിസംബർ 28 നു 9മണി മുതൽ  ജനങ്ങളിലേക്കെത്തുള്ള ഈ സീരിയലിൽ എല്ലാവരെയും പോലെ തന്നെ വലിയ  പ്രതീക്ഷയാണുള്ളത്.

‘Chankaanu Chakkochan’ Mega Event on Asianet on Dec19 and Dec 20 at 8pm of Kunchacko Boban


മെഗാ ഇവൻറ് ” ചങ്കാണ് ചാക്കോച്ചൻ ” ഏഷ്യാനെറ്റിൽ ഡിസംബർ 19 , 20 തീയതികളിൽ ( ശനി ,ഞായർ ) രാത്രി 8 മണിമുതൽ രണ്ടു ഭാഗങ്ങളായി സംപ്രേക്ഷണം ചെയ്യുന്നു.

ജനപ്രിയനായകൻ കുഞ്ചാക്കോ ബോബൻ വിവിധ കലാപരിപാടികളുമായി എത്തുന്ന മെഗാ സ്റ്റേജ് ഇവൻറ്   ” ചങ്കാണ്  ചാക്കോച്ചൻ ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

കുഞ്ചാക്കോ ബോബനും നായികമാരായ ദീപ്തി സതി , അഥിതി രവി , ശിവദാ എന്നിവരും  ചേർന്നൊരുക്കിയ ഡാൻസ് ഫ്യൂഷനും , ചലച്ചിത്രതാരം മുകേഷും കുഞ്ചാക്കോ ബോബനും സീരിയലുകളിലെ ജനപ്രിയതാരങ്ങളും ചേർന്നവതരിപ്പിച്ച സ്പെഷ്യൽ സെഗ്മെന്റും ,   ഹരിശ്രീ അശോകൻ, ടിനി ടോം , പ്രേം കുമാർ , പ്രജോദ് കലാഭവൻ , ബിജു കുട്ടൻ , സജു നവോദയ , നോബി , ശ്രുതി ലക്ഷ്മി , മറ്റു താരങ്ങളും  അവതരിപ്പിച്ച കോമഡി സ്കിറ്റുകളും ടെലിവിഷൻ താരങ്ങൾ അവതരിപ്പിച്ച വിവിധ പരിപാടികളും കൊണ്ട് സമ്പന്നമായ ” ചങ്കാണ്  ചാക്കോച്ചൻ ” പ്രേക്ഷകർക്കുള്ള ഏഷ്യാനെറ്റിന്റെ ക്രിസ്തുമസ് സമ്മാനമാണ് .

മെഗാ  ഇവൻറ് ” ചങ്കാണ്  ചാക്കോച്ചൻ ” ഏഷ്യാനെറ്റിൽ  ഡിസംബർ 19 , 20 തീയതികളിൽ ( ശനി ,ഞായർ ) രാത്രി 8 മണിമുതൽ രണ്ടു ഭാഗങ്ങളായി സംപ്രേക്ഷണം ചെയ്യുന്നു.

The Pathbreakers Kerala women’s cricket team to tour UAE


‘ദി ‘പാത്ത് ബ്രേക്കേഴ്സ്’ വനിത ക്രിക്കറ്റ് ടീം വിദേശപര്യടനത്തിന് ഒരുങ്ങുന്നു

തിരുവനന്തപുരം: ഇന്ത്യയിൽ നിന്ന് ആദ്യമായി പെൺകുട്ടികളുടെ ക്രിക്കറ്റ് ടീം വിദേശപര്യടനത്തിന് ഒരുങ്ങുന്നു. തിരുവനന്തപുരം ആസ്ഥാനമായുള്ള ‘പ്ളേ ട്രൂ’ (Play True ) എന്ന പ്ലേയർ മാനേജ്‌മന്റ് (player management) കമ്പനിയുടെ ആഭിമുഖ്യത്തിൽ രൂപീകരിച്ച ‘ദി ‘പാത്ത് ബ്രേക്കേഴ്സ്” എന്ന ടീം ആണ് യു എ ഇയിൽ ഈ മാസം 18 മുതൽ പത്ത് ദിവസം നീണ്ട് നിൽക്കുന്ന വിദേശപര്യടനം നടത്താൻ ഒരുങ്ങുന്നത്.

കേരളത്തിൽ നിന്നുള്ള വനിത ക്രിക്കറ്ററന്മാരോടൊപ്പം മേഘാലയ, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള കളിക്കാരും ഉൾപ്പെടുന്നതാണ് ‘ദി ‘പാത്ത് ബ്രേക്കേഴ്സ്’. വിദേശപര്യടനത്തിന് മുന്നോടിയായി തിരുവനന്തപുരം കുളത്തൂർ ആസ്‌ഥാനമായ എപിക് ക്രിക്കറ്റ് അക്കാഡമിയിൽ ഈ വനിത താരങ്ങൾ തീവ്രപരിശീലനത്തിലാണ്. മുൻ കേരള, കേരള സ്പോർട്സ് കൗൺസിൽ കോച്ചും  നാഷണൽ ക്രിക്കറ്റ് അക്കാഡമി കോച്ചുമായ ശരണ്യ ആർ എസിന്റെ നേതൃത്വത്തിലാണ് 15 അംഗ ടീമിന്റെ പരിശീലനം.

വിദേശ പര്യടനത്തിന്റെ ഭാഗമായ ടീമിന് ധരിക്കാനുള്ള ജേഴ്സിയുടെ പ്രകാശനം തിരുവനന്തപുരം ജില്ലാ കളക്ടർ നവദീപ് ഖോസ ഐ എ എസ് ബുധനാഴ്ച രാവിലെ എപിക് ക്രിക്കറ്റ് അക്കാദമിയിൽ വെച്ച് നിർവഹിച്ചു. സ്പെറികോൺ ടെക്നോളജി സിഇഒ അമിത് എസ് നായർ, സെന്റ് മേരീസ് എജ്യുക്കേഷണൽ ആന്റ് കൾച്ചറൽ സൊസൈറ്റി സെക്രട്ടറി സരോഷ് പി അബ്രഹാം,  കാർപ്പസ് മീഡിയ സി ഇ ഓ ഡെന്നിസ് ജേക്കബ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

“ഇത് ഒരു സുപ്രധാന കാൽവെയ്പ്പാണ്. ക്രിക്കറ്റിലേക്ക് കൂടുതൽ വനിതകൾ കടന്നു വരാൻ പ്രോത്സാഹിപ്പിക്കുന്ന ഒരു ശ്രമമാണ് പ്ലേ ട്രൂ കമ്പനി ഈയൊരു ഉദ്യമത്തിലൂടെ നടത്തുന്നത്ത്. ഇതിന് എല്ലാവിധ പിന്തുണയും ഉണ്ടാകണം. സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ വിദ്യാഭ്യാസത്തോടപ്പം തന്നെ പ്രാധാന്യം അർഹിക്കുന്നതാണ് ഇത്തരം ശ്രമങ്ങൾ. എല്ലാ മേഖലയിലും സ്ത്രീകളെ ഇത്തരത്തിൽ പ്രോത്സാഹിപ്പിച്ചാലേ നമ്മൾ കരുതുന്ന തരത്തിലുള്ള ലിംഗസമത്വം സാധ്യമാകുകയുള്ളൂ,” ജില്ലാ കളക്ടർ നവജോത് ഖോസ പറഞ്ഞു.

വനിത ക്രിക്കറ്റ് താരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനും അവർക്ക് അന്താരാഷ്ട്ര തലത്തിൽ അവസരങ്ങൾ ഒരുക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്ലേ ട്രൂ ഫോർ ഹേർ (For HER) എന്ന പ്രോജെക്ടിലൂടെ ശ്രമിക്കുന്നതെന്ന് പ്ലേ ട്രൂവിന്റെ സിഇഒയും സഹസ്ഥാപകയുമായ സോണിയ അനിരുദ്ധൻ പറഞ്ഞു. ഒരു പ്ലേയർ-മാനേജുമെന്റ് കമ്പനി എന്ന നിലയിൽ പ്ലേ ട്രൂ ഇതര കായിക ഇനങ്ങൾക്കുമായി കൂടിയാണ് ഫോർ ഹേർ (For HER) പദ്ധതി ആരംഭിച്ചിരിക്കുന്നത്.  

Sathya Zee Telugu


Sathya every Monday – Friday, starting 7th December at 9:00 PM only on Zee Kannada and Zee Kannada HD.

Zee Kannada’s new launch ‘Sathya’ advocates unconventionality


Over the years, Zee Kannada has been a pioneer of progressive storytelling on Kannada television. Consistent of its track record of showcasing path-breaking shows, the channel aims to take a quantum leap in their show narratives with the launch of ‘Sathya’. Produced by Krishna and Directed by Swapna Krishna, the house of RRR creations who earlier handled the projects Gruhalakshmi, Subbalakshmi Samsara, and Ganga helm the production of ‘Sathya’. The channel is set to telecast the show from 7th December at 9:00 PM only on Zee Kannada and Zee Kannada HD.

Womanhood is laced with many complexities imposed by culture, society and familial responsibilities and many times by self-inflicted fear. Coupled with the one who faces harsh realities and emerges triumphant is truly a strong woman. Zee Kannada’s upcoming fiction offering Sathya sketches the life of one such woman, Sathya, who overcomes hardships and fights fearlessly to become an invincible woman of the house.

Sathya is about the tomboyish girl named Sathya. Under unexpected circumstances, she gets married to Karthikeya who is quite opposite to her. Though he finds it difficult to accept her, he eventually falls in love with her. Unlike the usual portrayal of the woman characters, the lead is happy-go-lucky, kind, gutsy with her attitude on her sleeve.
Speaking about the launch, Raghavendra Hunsur, Business Head of Zee Kannada and Zee Picchar said, “Stories have the power to inspire lives, win hearts and above all, change mindsets. With Sathya, we are trying to blend imperative social issues that women face with an intriguing storyline. Over the years, Zee Kannada has introduced viewers to strong and endearing female characters. Sathya is a show that is both relatable and interesting. Viewers will not only connect with these characters but also will see how Sathya and Karthikeya join forces to rise above all odds and bring about a radical change in the society.”
The show also includes a powerful ensemble cast like Gouthami Jadav, Sagar, Srinivasamoorthy, Abhijeet and Triveni and others in pivotal roles.
Adding an extra punch to the weekday primetime entertainment for its viewers, Zee Kannada brings a Mahasangam of two its popular shows, Jothe Jotheyali and Gattimela. The Mahasangam will be a two-day special on 3rd and 4th December where the pivotal characters from both the shows will cross paths and the tracks of the two ongoing shows will seamlessly blend into one. Additionally, the popular fantasy show Naagini 2 will air at 9:30 PM from 3rd December only on Zee Kannada and Zee Kannada HD.
Witness the dynamic yet heart-warming story of the tomboy, Sathya every Monday – Friday, starting 7th December at 9:00 PM only on Zee Kannada and Zee Kannada HD.

Vaishnavi Saikumar


വൈഷ്ണവി സായ്കുമാർ അഭിമുഖം

പ്രമേയ വൈവിധ്യം കൊണ്ട് വാര്‍ത്തകളില്‍ ഇടം നേടിയ, സീ കേരളം അവതരിപ്പിക്കുന്ന പുതിയ സീരിയല്‍ ‘കൈയ്യെത്തും ദൂരത്ത്’ മറ്റൊരു സവിശേഷത കൊണ്ടു കൂടി ശ്രദ്ധേയമായിരിക്കുകയാണ്. യുവനടി വൈഷ്ണവിയുടെ അരങ്ങേറ്റം ഈ പരമ്പരയിലൂടെയാണ്. സമ്പന്നമായ അഭിനയ പാരമ്പര്യമുള്ള കുടുംബ പശ്ചാത്തലത്തില്‍ നിന്ന് വരുന്ന വൈഷ്ണവി നടന്‍ സായ്കുമാറിന്റെ മകളും ഇതിഹാസ നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ചെറുമകളുമാണ്. അമ്മ പ്രസന്നകുമാരിയും അഭിനേത്രിയും ഗായികയുമാണ്. കൂടാതെ കുടുംബത്തിലെ പലരും മലയാള ടിവി, സിനിമാ അഭിനയ രംഗത്ത് സജീവമായുണ്ട്. തന്റെ അഭിനയ അരങ്ങേറ്റത്തെ കുറിച്ചും സീ കേരളം കുടുംബത്തിലേക്കുള്ള വരവിനെ കുറിച്ചും വൈഷ്ണവി ആദ്യമായി നല്‍കിയ അഭിമുഖത്തില്‍ മനസ്സുതുറക്കുന്നു.

‘കൈയ്യെത്തും ദൂരത്തി’ലെ റോള്‍ ഏറ്റെടുക്കാനുണ്ടായ പ്രേരണ എന്തായിരുന്നു? ജീവിതത്തില്‍ ഈ ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ അഭിനയ രംഗത്തേക്കു വരാനുള്ള കാരണം?

അച്ഛനും അമ്മയും മുത്തച്ഛനും കുടുംബത്തില്‍ മറ്റു പലരും അഭിനയ രംഗത്ത് മുദ്രപതിപ്പിച്ചവരാണെങ്കിലും ഒരിക്കലും ഒരു നടി ആകണമെന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ടായിരുന്നില്ല. ആദ്യം പഠനം പൂര്‍ത്തിയാക്കുക എന്നതായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. ഇംഗ്ലീഷ് സാഹിത്യത്തില്‍ പഠനം പൂര്‍ത്തിയാക്കുന്നതിലായിരുന്നു എനിക്കും താല്‍പര്യം. എന്റെ നാടായ കൊല്ലത്ത് ഒരു സ്ഥാപനത്തില്‍ അധ്യാപികയായി ജോലി തുടങ്ങുകയും ചെയ്തിരുന്നു. പിന്നീട് വിവാഹ ശേഷം ദുബായിലേക്കു പോയി. ഭര്‍ത്താവ് സുജിത് കുമാറാണ് അഭിനയ രംഗത്തേക്ക് കടന്നുവരാന്‍ എന്നെ പ്രചോദിപ്പിച്ചു കൊണ്ടിരുന്നത്. അദ്ദേഹത്തിന്റെ പിന്തുണയും പ്രോത്സാഹനവുമാണ് ജീവിതത്തില്‍ ഇങ്ങനെ ഒരു വഴിത്തിരിവിനു കാരണമായത്.

അഭിയനയ രംഗത്ത് പുതുമുഖമാണ്. ക്യാമറയെ അഭിമുഖീകരിച്ച ആദ്യം അനുഭവത്തെ കുറിച്ച് ഒന്ന് പറയാമോ?

കുട്ടിക്കാലത്ത് ‘ഏഴുവർണ്ണങ്ങൾ’ എന്ന പേരില്‍ ഒരു ടെലിഫിലിമിൽ അഭിനയിച്ചിരുന്നു. ഒന്നോ രണ്ടോ രംഗങ്ങളില്‍ മാത്രമായിരുന്നു. അച്ഛനും കൂടെ ഉണ്ടായിരുന്നത് കൊണ്ട് അന്ന് ഒരു പ്രയാസവും ഉണ്ടായില്ല. എന്നാല്‍ കൈയ്യെത്തും ദൂരത്തില്‍ എത്തിയപ്പോള്‍ അല്‍പ്പം ടെന്‍ഷന്‍ ഉണ്ടായിരുന്നു. സഹതാരങ്ങളെല്ലാം നന്നായി പിന്തുണച്ചു. അവരുടെ കൂടി സഹായത്തോടെ എന്റെ റോള്‍ ഭംഗിയായി ചെയ്യാന്‍ ശ്രമിച്ചു. ഈ റോളില്‍ എന്റെ പ്രകടനം ഇനി വിലയിരുത്തേണ്ടത് പ്രേക്ഷകരാണ്.

‘കൈയ്യെത്തും ദൂരത്തി’ല്‍ എങ്ങനെയാണ് എത്തിപ്പെട്ടത്?

ടിവി രംഗത്തുള്ള ഒരു സുഹൃത്ത് വഴിയാണ് ഇതു സംഭവിച്ചത്. ഈ അവസരം വന്നപ്പോള്‍ ഭര്‍ത്താവും അമ്മയും പിന്തുണച്ചു. അഭിനയ രംഗത്തേക്ക് വരണമെന്ന്‌ ആഗ്രഹിച്ചിരുന്നില്ലെങ്കിലും ഈ റോളിനോട് നീതി പുലര്‍ത്താന്‍ എന്റെ അപ്പൂപ്പന്റെയും അച്ഛന്റെയും അഭിനയ പാരമ്പര്യം ആത്മവിശ്വാസം നല്‍കി.

ഈ പരമ്പരയില്‍ പ്രായത്തേക്കാള്‍ മുതിര്‍ന്ന ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഇതിനായുള്ള തയാറെടുപ്പുകള്‍ എങ്ങനെയായിരുന്നു?

അതിനു ഞാന്‍ അച്ഛനോടും മുത്തച്ഛനോടും കടപ്പെട്ടിരിക്കുന്നു. അരനാഴികനേരം എന്ന സിനിമയില്‍ എന്റെ മുത്തച്ഛന്‍ 90 വയസ്സുള്ള  കഥാപാത്രമായി അഭിനയിക്കുമ്പോള്‍ അദ്ദേഹത്തിന് 45 വയസായിരുന്നു പ്രായം. എന്റെ അച്ഛനും അദ്ദേഹത്തേക്കാള്‍ പ്രായമുള്ള നിരവധി കഥാപാത്രങ്ങളെ മികവോടെ അവതരിപ്പിച്ചിട്ടുണ്ട്. ഇതാണ് പ്രായക്കൂടുതലുള്ള റോള്‍ ഏറ്റെടുക്കാന്‍ പ്രചോദിപ്പിച്ചത്. ഈ റോളിനോട് എത്രത്തോളം നീതി പുലര്‍ത്തുന്നു എന്നതിലാണ് എല്ലാം.

ഈ സീരിയലില്‍ താങ്കളുടേത് നെഗറ്റീവ് റോള്‍ ആണോ?

അതെ. സ്‌ക്രീന്‍ ടെസ്റ്റില്‍ എനിക്ക് രണ്ടു വ്യത്യസ്ത റോളുകളാണ് തന്നിരുന്നത്. ഒന്ന് നെഗറ്റീവും മറ്റൊന്നു പോസിറ്റീവുമായിരുന്നു. രണ്ടും നന്നായി ചെയ്‌തെന്ന് സംവിധായകന്‍ പറഞ്ഞു. ഇഷ്ടപ്പെട്ട ഒരു റോള്‍ എടുക്കാനും പറഞ്ഞു. ഞാന്‍ നെഗറ്റീവ് സ്വഭാവമുള്ള റോള്‍ ആണ് തെരഞ്ഞെടുത്തത്. ആ റോളിലുപരിയായി, ഒരു അഭിനേതാവ് എന്ന നിലയില്‍ അതു നല്‍കുന്ന അഭിനയ സാധ്യതകളും പരിഗണിച്ചായിരുന്നു ഈ തെരഞ്ഞെടുപ്പ്. എനിക്കത് വളരെ ആകര്‍ഷകമായി തോന്നി.

സീരിയല്‍ ചിത്രീകരണം ഒരു കുടുംബം ഒന്നിച്ചു ജോലി ചെയ്യുന്ന പോലെയാണ്. സഹതാരങ്ങളുമായുള്ള സൗഹൃദം എങ്ങനെയായിരുന്നു? സെറ്റിനു പുറത്തും നിങ്ങളെല്ലാവരും ഒന്നിച്ചു സമയം ചെലവിടാറുണ്ടോ?

അവരുടെ പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ എന്റെ റോള്‍ ആശങ്കകളില്ലാതെ എനിക്ക് ചെയ്യാന്‍ കഴിയുമായിരുന്നില്ല. അവരെല്ലാവരും വളരെ സീനിയറും ഇന്‍ഡസ്ട്രിയില്‍ വര്‍ഷങ്ങളായി ഉള്ളവരുമാണ്. അവരുടെ നിര്‍ദേശങ്ങളും ഉപദേശങ്ങളും ഏറെ സഹായിച്ചിട്ടുണ്ട്. ഞങ്ങളെല്ലാം ഒരു കുടുംബത്തെ പോലെയാണ്. എല്ലാവര്‍ക്കും സഹായമെത്തിക്കാന്‍ ശ്രദ്ധ കാണിക്കുന്ന പ്രൊഡ്യൂസര്‍ക്കും എന്റെ നന്ദിയുണ്ട്. അവരും സഹതാരങ്ങളുമെല്ലാം എനിക്ക് പ്രചോദനമാണ്.

സീ കേരളം രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. പുരോഗമനാത്മക പ്രമേയങ്ങളിലുള്ള സീരിയലുകള്‍ അവതരിപ്പിച്ച് മലയാള വിനോദ ടിവി രംഗത്ത് ഏറ്റവും വേഗതയേറിയ വളര്‍ച്ചയാണ് ചാനല്‍ നേടിയത്. ‘കൈയെത്തും ദൂരത്ത്’ എന്ന പരമ്പരയെ കുറിച്ച് എന്തു പറയുന്നു?

വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ തന്നെ സീ കേരളവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാനായതില്‍ അതിയായ സന്തോഷമുണ്ട്. ഒരു നവാഗത എന്ന നിലയില്‍ ഇത് അഭിമാനവും വലിയ പ്രചോദനവും നല്‍കുന്നതാണ്.

ഒഴിവു സമയത്തെ ഹോബികള്‍?
വായനയും സിനിമ കാണലുമാണ് എനിക്കിഷ്ടം. പെയ്ന്റിങും ചെയ്യാറുണ്ട്

http://facebook.com/inforightsappmedia

Kaiyethum Doorathu Zee Keralam Gopi Sundar Magic


വീണ്ടും ഗോപി സുന്ദർ മാജിക്, ഹൃദ്യമായ ടൈറ്റിൽ ഗാനവുമായി  ‘കയ്യെത്തും ദൂരത്ത്’

കൊച്ചി: പുതുമകൾ നിറഞ്ഞ ഒരു പുതിയ സീരിയലുമായി മലയാളികളുടെ സ്വീകരണമുറിയിലേക്കെത്തുകയാണ് ഈ തിങ്കൾ മുതൽ സീ കേരളം. ഇതിനോടകം തന്നെ പുതിയ സീരിയലായ ‘കയ്യെത്തും ദൂരത്ത്’ പ്രേക്ഷകരുടെ ആകാംക്ഷ ഉയർത്തിയിട്ടുണ്ട്. ഇതാ ഇപ്പോൾ അതിമനോഹരമായ ടൈറ്റിൽ സോങ്ങ് പുറത്തിറിക്കിയിരിക്കുകയാണ് സീ കേരളം. പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദർ ഈണമിട്ട സരിഗമപ കേരളത്തിലൂടെ പിന്നണി ഗായികയായി അരങ്ങേറിയ ശ്വേത അശോക് ആലപിച്ച  ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. പ്രശസ്ത ഗാനരചയിതാവ് ബി കെ ഹരിനാരായണൻ ആണ് ഗാനത്തിന് വരികൾ കുറിച്ചിരിക്കുന്നത്.

“കഥകൾ ഇനി മാറി…”എന്ന് തുടങ്ങുന്ന ഗാനം ഇമ്പമാർന്നതും ഹൃദ്യവുമാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

വ്യത്യസ്തവും എന്നാൽ സംഘർഷഭരിതവുമായ ഒരു പ്രണയകഥയും അത് ഒരു കുടുംബത്തിൽ ഉണ്ടാക്കുന്ന പ്രതിസന്ധികളും പറയുകയാണ് ‘കയ്യെത്തും ദൂരത്ത്’ എന്ന പുതിയ സീരിയൽ.  അടുത്ത തിങ്കൾ മുതൽ രാത്രി 8.30 മുതൽ സീ കേരളത്തിൽ സീരിയൽ സംപ്രേക്ഷണം ചെയ്തു തുടങ്ങും. പ്രശസ്ത സീരിയൽ താരങ്ങളായ ലാവണ്യ നായർ, ശരൺ, തൃശൂർ ആനന്ദ്  താരങ്ങൾക്കൊപ്പം മലയാളികളുടെ പ്രിയ നടൻ സായികുമാറിന്റെ മകൾ വൈഷ്ണവിയും അഭിനേതാവായി എത്തുന്നു.  വൈഷ്‌ണവി ആദ്യമായി അഭിനയത്തിലേക്ക് ചുവട് വെക്കുന്ന സീരിയൽ കൂടിയാണ് ‘കയ്യെത്തും ദൂരത്ത്’. സജേഷ് നമ്പ്യാർ, കൃഷ്ണപ്രിയ എന്നീ പുതുമുഖ താരങ്ങളെയും സീരിയൽ അവതരിപ്പിക്കുന്നുണ്ട്.

സീരിയൽ നവംബർ 30 ന് രാത്രി 8.30 ന് സീ കേരളത്തിൽ ആരംഭിക്കും.

സീ കേരളം – നെയ്തെടുക്കാം ജീവിത വിസ്മയങ്ങൾ

http://facebook.com/inforightsappmedia

Zee Keralam 2nd Anniversary


സീ കേരളം രണ്ടാം വർഷത്തിലേക്ക്, കാഴ്ചക്കാർക്ക് നന്ദി പറഞ്ഞു ചാനൽ

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട വിനോദ ചാനൽ സീ കേരളം രണ്ടാം പിറന്നാൾ നിറവിൽ. ‘ആവേശം രണ്ടിരട്ടി’ എന്ന ടാഗ്‌ലൈനോട് ചാനൽ ഒരു ബ്രാൻഡ് ഫിലിം കഴിഞ്ഞ ദിവസം പുറത്തിറക്കി. സീ കേരളം ചാനലിലെ താരങ്ങളെ അണിനിരത്തിയ ഫിലിം പ്രധാനമായും തങ്ങളുടെ ഓരോ വിജയത്തിനും കാരണക്കാരായ മലയാളി പ്രേക്ഷകർക്ക് നന്ദി അറിയിക്കുന്നതാണ്. സീ കേരളത്തിന്റെ സീരിയൽ താരങ്ങളും വിനോദപരിപാടികളുടെ അവതാരകരും അണിനിരന്ന ബ്രാൻഡ് ഫിലിം ചാനൽ തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെയാണ്‌ പുറത്ത് വിട്ടത്.

2018 നവംബർ 26 നാണ് സീ കേരളത്തെ പൂർണ്ണഹൃദയത്തോടെ മലയാളികൾ സ്വാഗതം ചെയ്തത്. രണ്ട് വർഷത്തിനുള്ളിൽ ചാനൽ മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചാനലായി മാറി. വിപണി വിഹിതത്തിന്റെ 13 ശതമാനം നേടിയ അത്ഭുതകരമായ വളർച്ചയും തുടർച്ചയായി 25 ആഴ്ച പ്രൈം ടൈമിൽ രണ്ടാം സ്ഥാനവും ഇക്കാലയളവിൽ നേടുകയുണ്ടായി. മലയാള ടെലിവിഷന്റെ ചരിത്രത്തിൽ തന്നെ മികച്ച പല നേട്ടങ്ങളും ചുരുങ്ങിയ രണ്ട് വർഷം കൊണ്ട് നേടാൻ സീ കേരളത്തിന് ആയിട്ടുണ്ട്.

കഴിഞ്ഞ രണ്ട് വർഷമായി വൈവിധ്യമാർന്ന പ്രോഗ്രാമുകൾ മലയാളികൾക്ക് സമ്മാനിക്കാൻ സീ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. ഇതിൽ മിക്കതും പുതുമയുള്ളതും പുരോഗമന ആശയങ്ങൾ ഉൾക്കൊള്ളുന്നവയുമാണ്. നിരവധി സിനിമകളും മലയാളിയുടെ സ്വീകരണമുറിയിലേക്കെത്തിക്കാൻ ചാനലിന് കഴിഞ്ഞു. ഇനിയും നിരവധി വിനോദ വിഭവങ്ങൾ ഒരുക്കി മലയാളികളുടെ ഹൃദയത്തിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ ഒരുങ്ങുകയാണ് സീ കേരളം. ചാനലിന്റെ ടാഗ് ലൈൻ പോലെ തന്നെ പല ജീവിതവിസ്മയങ്ങൾ നെയ്തെടുക്കാൻ ഓരോ മലയാളിക്കും കൂട്ടായി സീ കേരളം ഉണ്ടാകുമെന്ന് ഉറപ്പു നൽകുകയാണ് സീ കേരളം രണ്ടാം പിറന്നാൾ ആഘോഷവേളയിൽ.

സീ കേരളം: “നെയ്തെടുക്കാം ജീവിതവിസ്മയങ്ങൾ”
Brand film Link: https://www.facebook.com/2013890732265019/posts/2837129069941177/?vh=e&d=n

http://facebook.com/inforightsappmedia

Life is Beautiful Season 2 On Asianet


ബിഗ് ബോസ് ഫെയിം ഡോക്ടർ രജിത് കുമാർ നായകനാകുന്ന ” ലൈഫ് ഈസ് ബ്യൂട്ടിഫുൾ സീസൺ 2  ” ഏഷ്യാനെറ്റിൽ

ബിഗ് ബോസ് ഫെയിം ഡോക്ടർ രജിത് കുമാർ നായകനാകുന്ന ” ലൈഫ് ഈസ് ബ്യൂട്ടിഫുൾ സീസൺ 2  ” ഏഷ്യാനെറ്റിൽ

രണ്ടു കുടുംബങ്ങൾ തമ്മിലുള്ള മത്സരങ്ങളും പ്രശ്നങ്ങളും രസകരമായി അവതരിപ്പിക്കുന്ന ” ലൈഫ് ഈസ് ബ്യൂട്ടിഫുൾ സീസൺ 2 ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

അലക്സിയും സൂസനും വീടിന്റെ മുകളിലത്തെ നിലയിൽ  താമസിക്കാൻ എത്തുന്നതോടുകൂടി താഴത്തെ നിലയിൽ താമസിക്കുന്ന സുഹാസിനിയുമായി ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഈ പരമ്പരയെ മുന്നോട്ടു കൊണ്ടുപോകുന്നത്. 

ബിഗ് ബോസ് ഫെയിം ഡോക്ടർ രജിത് കുമാർ അലക്സി എന്ന കഥാപാത്രത്തെയും അതോടൊപ്പം അലെക്സിയുടെ പിതാവായ ഫെർണാണ്ടസിന്റെ ആത്മാവായും പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.കൂടാതെ കൃഷ്ണപ്രഭ , മല്ലിക സുകുമാരൻ , അനു ജോസഫ് , അനൂപ് ശിവസേനൻ തുടങ്ങിയവരും  കഥാപാത്രങ്ങളാകുന്നു

ലൈഫ് ഈസ് ബ്യൂട്ടിഫുൾ സീസൺ 2 ഏഷ്യാനെറ്റിൽ  നവംബര് 28 മുതൽ എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും രാത്രി 9 . 30 നു സംപ്രേക്ഷണം ചെയ്യുന്നു.

http://facebook.com/inforightsappmedia

Kaiyethum Doorathu


കയ്യെത്തും ദൂരത്ത്’; സങ്കീർണമായ ഒരു പുതിയ പ്രണയ കഥയുമായി സീ കേരളത്തിന്റെ പുതിയ പരമ്പര നവംബർ 30 വൈകുന്നേരം 8.30 മുതൽ  

കൊച്ചി: ലോക്ക്ഡൗണിന് ശേഷം മലയാളം ടെലിവിഷനില്‍ നിരവധി പുതിയ പരിപാടികള്‍ അവതരിപ്പിച്ച സീ കേരളം പ്രേക്ഷകര്‍ക്കായി നവംബര്‍ അവസാനത്തോടെ പുതിയ ഒരു സീരിയലുമായി എത്തുന്നു. ‘കൈയ്യെത്തും ദൂരത്ത്’ എന്ന് പേരിട്ടിരിക്കുന്ന പുതിയ പരമ്പര രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ചാനലിന്റെ പ്രേക്ഷകര്‍ക്കുള്ള സമ്മാനം കൂടിയാണ്. പുതിയ സീരിയൽ ഈ വരുന്ന തിങ്കളാഴ്ച വൈകുന്നേരം 8.30 മുതൽ സീ കേരളത്തിൽ  സംപ്രേഷണം ചെയ്തു തുടങ്ങും.

മലയാളികളുടെ പ്രിയ നടന്‍ സായ്കുമാറിന്റെ മകള്‍ വൈഷ്ണവി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന സീരിയലാണെന്ന സവിശേഷത കൂടി ‘കയ്യെത്തും ദൂരത്തി’നുണ്ട്. കനക ദുര്‍ഗ എന്ന വില്ലൻ സ്വഭാവമുള്ള കഥാപാത്രത്തെയാണ് വൈഷ്ണവി സീരിയലില്‍  അവതരിപ്പിക്കുന്നത്. മലയാളത്തിലെ പ്രമുഖ മിനിസ്‌ക്രീന്‍ താരങ്ങളുടെ ഒരു നിര തന്നെ ഈ സീരിയലിലും ഉണ്ട്. പ്രശസ്ത നടി ലാവണ്യ നായര്‍ കൃഷ്ണ പ്രിയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സജീഷ് നമ്പ്യാര്‍, കൃഷ്ണ പ്രിയ എന്നിവരാണ് സീരിയലിലെ പ്രണയജോഡികളുടെ വേഷം ചെയ്യുന്നത്. ആദിത്യനും തുളസിയുമായിട്ടാകും ഇവർ ‘കയ്യെത്തും ദൂരത്തിലൂടെ’ മലയാളി പ്രേക്ഷകർക്ക് മുന്നിൽ എത്തുക. പ്രശസ്ത താരം തൃശൂര്‍ ആനന്ദ് കൃഷ്ണപ്രിയയുടെ ഭർത്താവായ ജയശീലൻ എന്ന കഥാപാത്രത്തെ സീരിയലിൽ അവതരിപ്പിക്കുന്നു. കൃഷ്ണപ്രിയയുടെ സഹോദരൻ കൃഷ്ണപ്രസാദിന്റെ വേഷത്തിൽ എത്തുക പ്രമുഖ താരം ശരൺ ആണ്.  

സമീപകാലത്ത് സീ കേരളം അവതരിപ്പിച്ച ‘കാര്‍ത്തികദീപം’ സീരിയലിനും വിനോദ പരിപാടികളായ ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ്’, ‘ലെറ്റ്‌സ് റോക്ക് എന്‍ റോള്‍’ എന്നിവയ്ക്കും മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ഇവയുടെ തുടര്‍ച്ചയായാണ് പുതിയ സീരിയലും വരുന്നത്.

കൈയ്യെത്തും ദൂരത്തായിട്ടും കാതങ്ങള്‍ അകലെയായിപ്പോയ ഒരു കുടുംബത്തിന്റെ കഥയാണ് സീരിയല്‍ പറയുന്നത്. പരസ്പരം സ്‌നേഹിച്ചു സന്തോഷത്തോടെ ജീവിക്കുന്ന ഒരു സഹോദരനും സഹോദരിയും അവരുടെ കുടുംബവും. എന്നാല്‍ സഹോദരന്റ ഭാര്യ തനിക്ക് ഉണ്ടാകാന്‍ പോകുന്ന കുഞ്ഞു ആണ്‍കുട്ടിയാകാന്‍ ആഗ്രഹിക്കുന്നു. എന്നാൽ വിധി മറ്റൊന്നാകുന്നു. പരസ്പരം വൈരികളായി തീരുന്ന സഹോദരന്റെ മകനും സഹോദരിയുടെ മകളും ഒരുനാൾ പരസ്പരം ഇഷ്ടപ്പെടുന്നിടത്താണ് സീരിയലിന്റെ തുടക്കം. വീട്ടിൽ പല പ്രതിസന്ധികളേയും അതിജീവിച്ച ഒന്നാകാനാകുമോ ഇവർക്കെന്നതാണ്  ‘കയ്യെത്തും ദൂരത്ത്’ പറയുന്നത്.

സീരിയലിന്റെ ഒരു പ്രോമോ സീ കേരളം സോഷ്യല്‍ മീഡിയയിലൂടെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്ത് വിട്ടിരുന്നു.

സീരിയലിന്റെ ടാഗ് ലൈൻ-സ്വന്തമാകുമോ ഈ ബന്ധം

സീ കേരളം – നെയ്‌തെടുക്കാം ജീവിത വിസ്മയങ്ങള്‍  

നവംബർ 30 മുതൽ തിങ്കൾ മുതൽ ശനി വരെ എല്ലാ ദിവസവും 8.30 ന്  ‘കയ്യെത്തും ദൂരത്ത്’ സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്നു.   

http://facebook.com/inforightsappmedia cv

November 18 Malayalam Movies Tv Schedule


മലയാളം ടെലിവിഷൻ ചാനലുകൾ നാളെ സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ

Priyam

📺#Asianet & #AsianetHD
രാവിലെ 9 മണിക്ക്
🎬അയാൾ കഥയെഴുതുകയാണ്[SD]
🎬രസതന്ത്രം[HD]

🎥#AsianetMovies
രാവിലെ 7 മണിക്ക്
🎬കാണാമറയത്ത്
രാവിലെ 10 മണിക്ക്
🎬സ്ഫടികം
ഉച്ചയ്ക്ക് 1 മണിക്ക്
🎬ബാംഗ്ലൂർഡെയ്സ്
വൈകിട്ട് 4 മണിക്ക്
🎬സ്പിരിറ്റ്
രാത്രി 7 മണിക്ക്
🎬റിംഗ് മാസ്റ്റർ
രാത്രി 10 മണിക്ക്
🎬വികൃതി

🎥#AsianetPlus
രാവിലെ 5.30ന്
🎬മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ്
രാവിലെ 11.30ന്
🎬ഡാർലിങ്ങ് ഡാർലിങ്ങ്
ഉച്ചയ്ക്ക് 2.30ന്
🎬കേരളവർമ്മ പഴശ്ശിരാജ
രാത്രി 11 മണിക്ക്
🎬സംഘം

📺#SuryaTV & #SuryaTVHD
രാവിലെ 9 മണിക്ക്
🎬അനേകൻ
വൈകിട്ട് 3 മണിക്ക്
🎬പ്രിയം
രാത്രി 9.30ന്
🎬കാവടിയാട്ടം

🎥#SuryaMovies
രാവിലെ 7 മണിക്ക്
🎬അന്നും ഇന്നും എന്നും
രാവിലെ 10 മണിക്ക്
🎬കഥപറയും തെരുവോരം
ഉച്ചയ്ക്ക് 1 മണിക്ക്
🎬കാറ്റു വന്നു വിളിച്ചപ്പോൾ
വൈകിട്ട് 4 മണിക്ക്
🎬കനൽക്കിരീടം
രാത്രി 7 മണിക്ക്
🎬മേഘം
രാത്രി 10 മണിക്ക്
🎬ഏകാന്തം

📺#ZeeKeralam
രാവിലെ 8 മണിക്ക്
🎬മിസ്റ്റർ പെർഫെക്ട്

📺#MazhavilManorama
ഉച്ചയ്ക്ക് 12 മണിക്ക്
🎬ഹിറ്റ്ലർ
വൈകിട്ട് 3 മണിക്ക്
🎬കമല

📺#KairaliTV
രാവിലെ 6.30ന്
🎬പുരിയാത പുതിർ
രാവിലെ 9 മണിക്ക്
🎬കുംകി
ഉച്ചയ്ക്ക് 12 മണിക്ക്
🎬തുറുപ്പുഗുലാൻ
വൈകിട്ട് 4 ‍മണിക്ക്
🎬വിഷ്ണുലോകം
രാത്രി 8 മണിക്ക്
🎬ഉണ്ട

📺#KairaliWE
രാവിലെ 7 മണിക്ക്
🎬തെങ്കാശിപ്പട്ടണം
രാവിലെ 10.30ന്
🎬വർഷം
വൈകിട്ട് 3 മണിക്ക്
🎬രഘുരാമൻ IAS
രാത്രി 7 മണിക്ക്
🎬തൊമ്മനും മക്കളും

📺#AmritaTV
രാവിലെ 8 മണിക്ക്
🎬വള്ളീം തെറ്റി പുള്ളീം തെറ്റി
ഉച്ചയ്ക്ക് 1.30ന്
🎬ദില്ലിവാല രാജകുമാരൻ
വൈകിട്ട് 4.15ന്
🎬തിരക്കഥ

%d bloggers like this: