Mrs Hitler Zee Keralam Premiering on Monday , 19th April 2021 at 8.30pm


മേഘ്ന വിൻസെന്റും ഷാനവാസും പ്രധാന വേഷത്തിലെത്തുന്ന മിസ്സിസ് ഹിറ്റ്ലർ ഏപ്രിൽ 19 മുതൽ സീ കേരളം ചാനലിൽ 
കൊച്ചി: മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ സ്വീകരണമുറികളിലെ സ്ഥിരസാന്നിധ്യമായി മാറിയ  സീ കേരളം ചാനലിലെ ഏറ്റവും പുതിയ പരമ്പര മിസ്സിസ് ഹിറ്റ്ലർ ഏപ്രിൽ 19, 8:30 മുതൽ പ്രക്ഷേപണം ആരംഭിക്കുന്നു. പ്രേക്ഷകരുടെ  ഏറ്റവും പ്രിയപ്പെട്ട  സീരിയൽ താരങ്ങളിലൊരാളായ ഷാനവാസ് ‘ഹിറ്റ്‌ലർ’ എന്ന പുതിയ വേഷത്തിലൂടെ ആവേശകരമായ ഒരു റീ എൻ‌ട്രി സൃഷ്ടിക്കാൻ ഒരുങ്ങുകയാണിപ്പോൾ. മിനിസ്‌ക്രീനിലേക്കുള്ള  താരത്തിന്റെ തിരിച്ചുവരവ്  ആഘോഷിക്കുകയാണ് പ്രേക്ഷകരെല്ലാം. രുദ്രനും ഇന്ദ്രനും ശേഷം ഒരു കില്ലർ  മേക്കോവറിലാണ് ഷാനവാസ് തിരിച്ചെത്തിയിരിക്കുന്നത്. 
ദേവ് കൃഷ്ണ, ജ്യോതി എന്നീ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന ഷാനവാസിനും മേഘ്ന വിൻസെന്റിനും പുറമെ സിനിമ -സീരിയൽ  താരം പൊന്നമ്മ ബാബുവും ഒരു മുഖ്യ വേഷത്തിൽ പരമ്പരയിലുണ്ട്. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഭാവത്തിലും പെരുമാറ്റത്തിലും  കർക്കശക്കാരനായ  കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടുള്ള ടീസർ പുറത്തിറങ്ങിയപ്പോൾ തന്നെ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അതിൽ നിന്നും തികച്ചും വ്യത്യസ്തമായ കഥാപാത്രമായ ജ്യോതിയെയാണ് മേഘ്ന വിൻസെന്റ് അവതരിപ്പിക്കുന്നത്. ഈ രണ്ടു തരക്കാരുടെ ഒരുമിച്ചുള്ള ജീവിതത്തിലെ മധുരവും കയ്പ്പും നിറഞ്ഞ കാഴ്ചകളാണ്  പരമ്പരയുടെ പ്രധാന കഥാതന്തു .
മിസ്സിസ് ഹിറ്റ്ലർ പ്രീമിയർ ഏപ്രിൽ 19 നു 8:30 മുതൽ സീ കേരളം ചാനലിൽ.

Continue reading “Mrs Hitler Zee Keralam Premiering on Monday , 19th April 2021 at 8.30pm”

Star India launches new campaign to create awareness about HD Expierence


എച്ച് ഡി അനുഭവത്തെക്കുറിച്ച് അവബോധമുണ്ടാക്കാൻ പുതിയ പ്രചാരണപരിപാടികളുമായി സ്റ്റാർ ഇന്ത്യ

ടെലിവിഷൻ ഉപഭോക്താക്കൾക്കിടയിൽ എച്ച് ഡി അനുഭവത്തെക്കുറിച്ച് അവബോധമുണ്ടാക്കാൻ സ്റ്റാർ ഇന്ത്യ പുതിയ പ്രചാരണ പരിപാടികൾ ആരംഭിക്കും. ” സിർഫ് ദിഖാനെ കേലിയെ നഹി, ദേഖനെ മേം ബി റിയൽ എച്ച്ഡി എക്സ്പെരിയന്സസ് ” എന്നാണ് പ്രചാരണപരിപാടി . സ്റ്റാർ ഇന്ത്യയുടെ നെറ്റ്‌വർക്കുകളിൽ ഏഴു ഭാഷകളിൽ ഈ പ്രചാരണം സംപ്രേക്ഷണം ചെയ്യും

എച്ച്ഡി ടിവിയും എച്ച്ഡി സെറ്റ് – ടോപ്പ് ബോക്സുമുണ്ടെങ്കിൽ എച്ച് ഡി അനുഭവം പ്രദാനം ചെയ്യുമെന്നാണ് ഭൂരിപക്ഷം പ്രേക്ഷകരും കരുതുന്നത് . എന്നാൽ ഇതോടൊപ്പം എച്ച് ഡി ചാനലുകളുടെ വരിക്കാർ ആയെങ്കിൽ മാത്രമേ എച്ച് ഡി അനുഭവം സമ്പൂര്ണമാകുമെന്ന അറിവ് പകരുവാനാണ് സ്റ്റാർ ഇന്ത്യ ഈ പ്രചാരണപരിപാടിയിലൂടെ ലക്ഷ്യമിടുന്നത്

ഇതിനു `നർമത്തിന്റെ മേമ്പൊടി ചേർത്താണ് ഈ പ്രചാരണ പരിപാടിക്ക് രൂപം നൽകിയിട്ടുള്ളത് . എച്ച് ഡി ചാനലിന്റെ വരികക്കാരായാൽ മാത്രമേ സമ്പൂർണ എച്ച് ഡി അനുഭവം ലഭിക്കുകയുള്ളുവെന്നു അറിയാവുന്ന പ്രേക്ഷകരുടെ എണ്ണം 25 ശതമാനത്തിനു താഴെയെന്നാണ് സ്റ്റാർ ഇന്ത്യ നടത്തിയ പാദനയത്തിൽ കണ്ടെത്തിയിട്ടുള്ളത് .

സ്റ്റാർ ഇന്ത്യ ഇപ്പോഴും ശ്രദ്ധ കേന്ദ്രികരിച്ചിട്ടുള്ളത് തങ്ങളുടെ കാഴ്ചക്കാർക്ക് സമാനതകളില്ലാത്ത വിനോദാനുഭവവും മൂല്യവും നൽകുക എന്നതിലാണ് . വിവിധ ഭാഷകളിലുള്ള 26 സ്റ്റാർ എച്ച് ഡി ചാനലുകളിലൂടെ ഉള്ളടക്കത്തോടൊപ്പം മികച്ച കാഴ്ച അനുഭവം നൽകുന്നതിനും ഉദ്ദേശിക്കുന്നു. സ്റ്റാർ എച്ച് ഡി ചാനലുകളുടെ വരിക്കാരാകുന്നത് അതിനുസഹായിക്കും എച്ച് ഡി ചാനലുകൾ റീചാർജ് ചെയ്യുന്നതിന്റെ പ്രസക്തി മനസിലാക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ പ്രചാരണ പരിപാടി എന്ന് സ്റ്റാർ ആൻഡ് ഡിസ്നി ഇന്ത്യയുടെ ഇന്ത്യ ആൻഡ് ഇന്റർനാഷണൽ ടിവി ആൻഡ് ഡിസ്ട്രിബൂഷൻ പ്രസിഡന്റ് ഗുർജീവ് സിംഗ് കപൂർ പറഞ്ഞു .

Krishnankutty PaniThudangi Zee Keralam Direct Television Premiere


“കൃഷ്ണൻകുട്ടി പണി  തുടങ്ങി”  സീ കേരളം ചാനലിൽ റിലീസിനൊരുങ്ങുന്നു 
കൊച്ചി : മലയാളികളുടെ പ്രിയപ്പെട്ട സീ കേരളം ചാനലിൽ ഡയറക്ട്  ടി വി റിലീസ് ആയി പുറത്തിറങ്ങിയ  “ഇന്ന് മുതൽ” എന്ന സിനിമയ്ക്കു ലഭിച്ച വമ്പൻ പ്രതികരണത്തിന് ശേഷം മറ്റൊരു പുതുപുത്തൻ ചിത്രത്തിന്റെ റിലീസിനൊരുങ്ങുകയാണ് ചാനലിപ്പോൾ. സൂരജ് ടോം സംവിധാനം ചെയ്യുന്ന “കൃഷ്ണൻകുട്ടി പണി തുടങ്ങി” എന്ന ചിത്രമാണ്  2021 ഏപ്രിൽ 11 ന് വൈകുന്നേരം 7 മണിക്ക് സീ  കേരളത്തിൽ നേരിട്ട് പ്രദർശിപ്പിക്കുക. കോമഡി പശ്ചാത്തലത്തിലുള്ള ഈ ഹൊറർ ത്രില്ലെർ സിനിമയുടെ ട്രൈലെർ പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ വൻ ഹിറ്റായിരുന്നു.
വിഷ്ണു ഉണ്ണികൃഷ്ണൻ, സാനിയ അയ്യപ്പൻ എന്നിവർ പ്രധാനവേഷത്തിലും  നിഗൂഢത നിറഞ്ഞ   കൃഷ്ണൻകുട്ടി എന്ന കഥാപാത്രവുമെത്തുന്ന ചിത്രം    ടെലിവിഷൻ  പ്രേക്ഷകർക്ക് ഒരു ദൃശ്യശ്രവ്യ  വിരുന്നായിരിക്കുമെന്നതിൽ സംശയമില്ല. സംഗീത സംവിധായകൻ ആനന്ദ് മധുസൂദനന്റെ തിരക്കഥയിൽ ജിത്തു ദാമോദർ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ ശബ്ദ ഡിസൈനിംഗ് ചെയ്തിരിക്കുന്നത് ദേശീയ അവാർഡ് ജേതാവ് കൂടിയായ ജസ്റ്റിൻ ജോസാണ്. ബാഹുബലി, പദ്മാവത് തുടങ്ങിയ ഹിറ്റ് സിനിമകൾക്ക്  ശേഷം ജസ്റ്റിൻ ജോസിന്റെ  സംഗീത വിസ്മയം ഉൾക്കൊള്ളുന്നുവെന്ന പ്രത്യേകത കൂടി ഈ സിനിമക്കുണ്ട്. പേപ്പർകോൺ സ്റുഡിയോസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രം നിർമിച്ചിരിക്കുന്നത് നോബിൾ ജോസാണ്.
ഏപ്രിൽ 11 ന് വൈകുന്നേരം 7 മണിക്ക് സീ കേരളം ചാനലിൽ “കൃഷ്ണൻകുട്ടി പണി തുടങ്ങി” പ്രദർശനത്തിനെത്തും .

Mazhavil Manorama Easter Movies 2021


Mazhavil Manorama Easter Movies are Yuvam, Lonappinte Mammodissa, Guardian.

Surya TV 2021 Easter Movies


Surya TV 2021 Easter Premiere Movie is Vellam. Other Repeat Movies are Parudesa, Three Kings, Driving Licence, Kettiyolaanu Ente Malakha, Angu Vaikuntapurathu and Ezhupunna Tharakan

Surya Movies Schedule April 3 to April 9 2021


Time03 April
04 April
05 April
06 April
07 April
08 April
09 April
01:00 A.MSandhya VandanamSaraswathiSree GuruvayurappanYakshiVenalil Oru MazhaSanghaganamItha Oru Dhikkari
03:30 A.MSanmanasullavan AppukuttanShambuPuthiya VelichamIniyenkilumCheriya Lokavum Valiya ManushyarumIllaneerEnte Sabdham
07:00 A.MSarapancharamRathinirvedamThomasleehaKolangalKinnam Katta KallanScene Number 001Prathakshinam
10:00 A.MChanduChoodanUdhyanapalakanRachanaThacholi AmbuVen Shankhu PolKrishna Gopalakrishna
01:00 P.MKolumittayiPakidaAyalum Njanum ThammilDoctor InnocentaanuSaphalamLeft Right LeftPranayamanithooval
04:00 P.MIvideBuddyAksharamNee Ko Njaa ChaPriyapetta NattukareNaadodyAvan Chandiyude Makan
7.00 P.MKarmayodhaPunyalan Private LimitedOru CinemakaranMeghamLelamElsamma Enna AankuttyChaarulatha
10:00 P.MKanmakshiPolice MammanRed RainVeetilekulla VazhiTrackIval DraupadiOru Prathyeka Ariyippu

Anchinodu Inchodinchu – Upcoming Malayalam Game Show on Surya TV


Suresh Gopi is the Host of Suyra TV’s Game Show Anchinodu Inchodinchu

Leading Malayalam GEC Surya TV Added the Coming soon Promo of it’s Upcoming Game Show Anchinodu Inchodinchu. Suresh Gopi Appearing in the Promo Video and It Says ” Something that is new to Malayalam Television is set to reach your screens very soon and it comes with a chance for you to win up to 1 crore rupees!” “. Surya TV Added the Promo of 5nodu Inchodichu in Social media profiles.

5നോട് ഇഞ്ചോടിഞ്ച് – മലയാളക്കര ഇതുവരെ കാണാത്തൊരു ഗെയിം ഷോയുമായി സൂര്യ ടിവി ഉടൻ എത്തുന്നു, അതും ഒരു കോടി രൂപ വരെ നേടാൻ ഒരു അവസരവുമായി!

Irakal Movie on Surya Movies


Irakal Movie Telecasted in Surya Movies. Movie Stars Ganesh Kumar, Asokan, Sukumaran, Thilakan, Nedumudi Venu, Srividya, Innocent, Bharath Gopi, Radha, Shammi Thilakan,Kannur Sreelatha. P.C George, Venu Nagavally. Movie Directed By K.G George. Produced By Sukumaran in banner of Indraraj Productions.

Innu Muthal Premiere Movie Zee keralam March 28 2021


Innumuthal Movie on Zee Keralam and zee 5 app.

Innu Muthal, Zee5, Zee Keralam

സിജു വില്‍സണ്‍ ചിത്രം ‘ഇന്നു മുതൽ’ നേരിട്ട് നിങ്ങളുടെ സ്വീകരണ മുറിയിലേക്ക്; കാണാം മാർച്ച് 28ന് സീ കേരളത്തിൽ

പുതുമ നിറഞ്ഞ പ്രമേയവുമായി സിജു വില്‍സണ്‍ നായകനാകുന്ന ചലച്ചിത്രം ‘ഇന്നു മുതൽ’ സീ കേരളം ചാനലിലൂടെയും സീ5 ലൂടെയും ഡയറക്ട് ടെലിവിഷൻ പ്രീമിയറായി പ്രേക്ഷകരിലേക് എത്തുന്നു. ഫാന്‍റസി -ഫാമിലി എന്‍റര്‍ടെയ്‌നറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം മാർച്ച് 28 വൈകീട്ട് 5 മണിക്കാണ് വേൾഡ് പ്രീമിയറായി സംപ്രേഷണം ചെയുന്നത് . സീ കേരളത്തിലൂടെ ആദ്യമായാണ് ഒരു സിനിമ തീയറ്റർ റിലീസിന് മുൻപ് പ്രേക്ഷകരിലേക്ക് എത്തുന്നത്.

സ്‌മൃതി സുഗതൻ ആണ് ചിത്രത്തിൽ സിജു വിൽ‌സന്റെ നായികയായി എത്തുന്നത്. സൂരാജ് പോപ്സ്, നെടുമുടി വേണു, ഇന്ദ്രന്‍സ്, ഗോകുലന്‍, അനിലമ്മ എറണാകുളം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാമൂഹിക പ്രസക്തിയുള്ള ഗൗരവമേറിയ വിഷയം നർമ്മം കലർത്തി ജനങ്ങളിലേക് എത്തിക്കുകയാണ് ഈ ചിത്രം. ചിത്രത്തിന്റെ ഫാന്റസി ശൈലിയിലുള്ള പോസ്റ്ററുകൾ വളരെ ശ്രദ്ധേയമായിരുന്നു.

വാരിക്കുഴിയിലെ കൊലപാതകം, ലാൽ ബഹദൂർ ശാസ്ത്രി എന്നീ ചിത്രങ്ങൾക്കു ശേഷം രജീഷ് മിഥില സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് “ഇന്നു മുതൽ”. ദി ഗ്രേറ്റ് ഇന്ത്യന്‍ സിനിമാസിന്‍റെ ബാനറില്‍ രജീഷ് മിഥില, മെജോ ജോസഫ്, ലിജോ ജെയിംസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം എല്‍ദോ ഐസക് ആണ്. മെജോ ജോസഫാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.

Zee Keralam Direct TV Premiere On March 28th Sunday at 5pm

Mrs Hitler Malayalam Television Serial Coming Soon on Zee Keralam


Remake of Guddan Tumse Na Ho Payega in Malayalam as Mrs Hitler

Leading Malayalam GEC Zee Keralam Added Coming soon Promo of Upcoming TV Serial Mrs Hitler Starring Shanavas in Lead.

%d bloggers like this: